ശീതള പാനീയ വിപണി പിടിച്ചടക്കാൻ മുകേഷ് അംബാനി

കൊക്കകോളയും പെപ്‌സിയും ആഗോള ഭീമന്‍മാരായ ശീതളപാനീയ ബ്രാന്‍ഡുകളാണ്, എന്നാല്‍ ഇവര്‍ക്കെതിരെ ഇന്ത്യയിലെ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നു. 2022-ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ് എന്ന ബ്രാന്‍ഡാണ് അംബാനിയുടെ പ്രധാന ആയുധം. വില കുത്തനെ കുറച്ച്, ഉല്‍സവ സീസണില്‍ വിപണിയെ കീഴടക്കാനാണ് റിലയന്‍സ പദ്ധതിയിടുന്നത്. 250 മില്ലി കുപ്പികള്‍ 10 രൂപയ്ക്കും, 500 മില്ലി കുപ്പികള്‍ 20 രൂപയ്ക്കും കാംപ് വില്‍ക്കുമ്പോള്‍, കൊക്കകോളയും പെപ്സിയും ഇതേ അളവിലുള്ള കുപ്പികള്‍ 20-40 രൂപയ്ക്ക് വില്‍ക്കുന്നു.ഇന്ത്യയിലെ ശീതളപാനീയ വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41% വളര്‍ച്ചയുണ്ടാക്കിയതും, 2023-ല്‍ കൊക്ക-കോള ഇന്ത്യയുടെ ലാഭം 57.2% വര്‍ധിച്ച് 722.44 കോടി രൂപയിലെത്തിയതും റിലയന്‍സിന് പ്രചോദനമായിട്ടുണ്ട്. 1970-80 കാലഘട്ടത്തില്‍ “ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ്” എന്ന ടാഗ് ലൈനോടെ ശ്രദ്ധ നേടിയിരുന്ന കാംപ്, 1990-കളില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കടന്നുവരവോടെ പിന്നോട്ട് പോയി. 2022-ല്‍ പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപ മുടക്കി ഈ ബ്രാന്‍ഡ് റിലയന്‍സ് ഏറ്റെടുത്തു, മുകേഷ് അംബാനി ബ്രാന്‍ഡിനെ വീണ്ടും ഉജ്ജ്വലമാക്കാനാണ് ലക്ഷ്യമിടുന്നത്.