കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025

– 73 ശതമാനം അമ്മമാരും തങ്ങളുടെ അസാന്നിധ്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു
– 61 ശതമാനം അമ്മമാരും അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ മക്കള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പിക്‌സിസ് ഗ്ലോബല്‍, ക്വാള്‍സ് എഐ എന്നിവയുമായി ചേര്‍ന്ന് നടത്തിയ ‘ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ’ ഫലങ്ങള്‍ പുറത്തുവിട്ടു.
മെട്രോ, ഒന്ന്, രണ്ട് നിര നഗരങ്ങളിലായി ശമ്പളമുള്ളവരും സ്വയം തൊഴിലാളികളുമായ 1000ലധികം വനിതകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പ്, ദീര്‍ഘകാല സാമ്പത്തിക സുരക്ഷയിലേക്കുള്ള സമീപനം എന്നിവയാണ് വിലയിരുത്തിയത്.
മക്കളുടെ ഭാവി, വിദ്യാഭ്യാസ ചെലവുകള്‍, ആരോഗ്യ സംരക്ഷണം തുടങ്ങി സാമ്പത്തിക മുന്‍ഗണനകളില്‍ വലിയ മാറ്റം വന്നതായി സര്‍വേയില്‍ കണ്ടെത്തി. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വനിതകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക പദ്ധതിയായി ടേം ഇന്‍ഷുറന്‍സ് മാറിയിട്ടുണ്ട്.
53 ശതമാനം പേരും അപ്രതീക്ഷിത ആരോഗ്യ ചെലവുകള്‍ കുടുംബത്തെ സാമ്പത്തികമായി ബാധിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ സംബന്ധമായ അപകടങ്ങള്‍ക്കുള്ള ബോധവത്കരണം വര്‍ദ്ധിച്ചുവരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. 87 ശതമാനം പേരും ക്രിറ്റിക്കല്‍ ഇല്‍നസ് കവര്‍ നല്ലതാണെന്ന് കരുതുന്നു. 50 ശതമാനം പേര്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സര്‍വീസുകള്‍ ടേം പ്ലാനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
കൂടാതെ മക്കളുടെ വിദ്യാഭ്യാസ സഹായവും ടേം ഇന്‍ഷുറന്‍സിന്റെ നിര്‍ബന്ധമായ ഘടകമായി വനിതകള്‍ കാണുന്നു. സാമ്പത്തികമായി സ്വതന്ത്രമായ വനിതകള്‍ ഇന്ന് ജീവിത സംരക്ഷണത്തിലുപരി ദീര്‍ഘകാല ആരോഗ്യവും കുടുംബത്തിന്റെ ക്ഷേമവും സംരക്ഷിക്കുന്ന ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ തേടുന്നുവെന്ന് സര്‍വേയിലൂടെ കണ്ടെത്തി.
ടേം ഇന്‍ഷുറന്‍സിനെ വനിതകള്‍ ഒരു ജീവിത ഇന്‍ഷുറന്‍സ് മാത്രമല്ല, സമഗ്രമായ സാമ്പത്തിക പരിഹാരമായും കാണുന്നതായി 2025ലെ വുമണ്‍ ടേം ഇന്‍ഷുറന്‍സ് സര്‍വേയിലൂടെ വ്യക്തമായതായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു.
മക്കളുടെ ഭാവി, ആരോഗ്യ ചെലവുകള്‍, ക്രിറ്റിക്കല്‍ ഇല്‍നസുകള്‍, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന ഫീച്ചറുകളും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കണ്ടെത്തലുകള്‍ തങ്ങളുടെ വനിതാ ഉപഭോക്താക്കളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
61 ശതമാനം മാതാക്കളും തങ്ങളുടെ അഭാവത്തില്‍ മക്കളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതില്‍ ആശങ്കപ്പെടുന്നുണ്ട്. വരുമാന സ്ഥിരത (61%), ആരോഗ്യ ചെലവുകള്‍ (53%), വിരമിക്കല്‍ പദ്ധതികള്‍ (54%), മക്കളുടെ വിദ്യാഭ്യാസം (57%) എന്നിവയാണ് മറ്റ് പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍. 46 ശതമാനം വനിതകളും മക്കളുടെ സാമ്പത്തിക ഭാവി ഉറപ്പാക്കാന്‍ ടേം ഇന്‍ഷുറന്‍സില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
93 ശതമാനം മാതാക്കളും ‘ചൈല്‍ഡ് ഇന്‍കം സെക്യൂരിറ്റി’ ഫീച്ചര്‍ വളരെ ആകര്‍ഷകമെന്ന് കരുതുന്നു. 51 ശതമാനം പേര്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് കവര്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്ന സൗകര്യവും കാലാവധി പൂര്‍ത്തിയാകുമ്പോഴുള്ള നേട്ടങ്ങളും ആഗ്രഹിക്കുന്നു. 33 ശതമാനം പേര്‍ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ടേം പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്നും 28 ശതമാനം പേര്‍ ഉയര്‍ന്ന ലൈഫ് കവര്‍ ഉള്ള ടേം പ്ലാനുകളും ആഗ്രഹിക്കുന്നു.
വനിതകളുടെ മാറുന്ന സാമ്പത്തിക ആഗ്രഹങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്ത ടേം ഇന്‍ഷുറന്‍സുകളുടെ ആവശ്യകതയാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള കുറവുകള്‍ പരിഹരിച്ച് വനിതകള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടേം പ്ലാനുകള്‍ മെച്ചപ്പെടുത്തുകയും അവര്‍ക്ക് സാമ്പത്തികമായി ആത്മവിശ്വാസവും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനാണ് ബജാജ് അലയന്‍സ് ലൈഫ് ലക്ഷ്യമിടുന്നത്.