കസവുസാരിയും മുല്ലപ്പൂവും ചൂടി മൊണാലിസ!ആകർഷകമായ ഓണം ക്യാമ്പയിനുമായി കേരള ടൂറിസം

തിരുവനന്തപുരം: കസവുസാരിയും മുല്ലപ്പൂവും ചൂടി കേരളീയ വനിതയായി മൊണാലിസയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കേരള ടൂറിസത്തിൻ്റെ ഓണം ക്യാമ്പയിനിന്റെ ഭാഗമായാണ് ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചിട്ടുള്ളത്.
കേരള ടൂറിസത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആർട്ടിഫിഷൽ ഇൻറലിജൻസ് (എ.ഐ) വഴി രൂപകൽപ്പന ചെയ്ത ചിത്രം ഉൾപ്പെട്ട ക്യാമ്പയിൻ ഇതിനോടകം പതിനായിരക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.