July 23, 2025

കുംഭമേളയ്ക്ക് പോകുന്നവർക്കായി വിമാന നിരക്കിൽ 50 ശതമാനം വരെ ഇളവ് വരുത്താൻ വ്യോമയാന മന്ത്രാലയം

0
featureimage20-ezgif.com-jpg-to-webp-converter-1

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മേളയ്ക്ക് പോകുന്ന യാത്രക്കാർക്ക് വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു അറിയിച്ചു. ഈ കുറവ് എയർലൈൻ കമ്പനികളെ നിർദേശിച്ച ശേഷം നിലവിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് യാത്രാ ചെലവ് വളരെ കൂടിയതിനെതിരെ ശക്തമായ വിമർശനമുണ്ടായ സാഹചര്യത്തിലാണ് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *