September 6, 2025

ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മയുടെ വില്‍പ്പന

0
n6799191471757158439236cefcee4d14ff622237a8c3bf18f0bbcdfdc8b297b4b46611cb9cb027945a63bf

ഈ ഓണത്തിന് മദ്യത്തിന് മാത്രമല്ല കുടിച്ചു തീർത്ത പാലിനും കണക്കില്ല. ഓണക്കാലത്ത് മദ്യവില്‍പനയില്‍ മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ മാത്രം വിറ്റുപോയത്.

അതെസമയം മില്‍മയുടെ പാല്‍ മാത്രമല്ല തൈര് വില്‍പനയും പൊടിപൊടിച്ചു. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ 3,97,672 കിലോ തൈരും മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്‍റെ വില്‍പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു. എന്നാൽ ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *