മിൽമ കർഷകർക്ക് മൂന്നു രൂപ അധികം നൽകും: സി.എൻ. വത്സലൻപിള്ള

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് മൂന്നുരൂപ വീതം പ്രോത്സാഹന വിലയായി അധികം നൽകാൻ ഒരുങ്ങുന്നു.ഈമാസം 11 മുതൽ സെപ്റ്റംബർ 10 വരെയാണ് പ്രോത്സാഹന വില കൊടുക്കുന്നതെന്ന് ചെയർമാൻ സി.എൻ. വത്സലൻപിള്ള വ്യക്തമാക്കി.
ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ല കളിലെ 1000 ൽപ്പരം വരുന്ന പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും സംഘങ്ങൾക്കുമാണ്. ഏകദേശം 65 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം അധിക പാൽവില ഇൻസെന്റീവായി വിതരണം ചെയ്തത്.