August 18, 2025

മിൽമ പാൽ ഇനി ബോട്ടിലിൽ; പാൽ വില വർധനയിൽ തീരുമാനം ഓണത്തിന് ശേഷം

0
milma2922024

ബോട്ടിൽ പാൽ വിതരണത്തിലേക്ക് മിൽമ. ഒരു ലിറ്റർ പശുവിൻ പാലിന് 70 രൂപയാകും വില. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും വിൽപ്പന. ജില്ലയിലെ വിൽപന നിരീക്ഷിച്ചായിരിക്കും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ബോട്ടിൽ പാലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും.

ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ട്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നത്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ ബോട്ടിൽ പാല് കേടുകൂടാതെയിരിക്കും. നവീന പാക്കിങ് സംവിധാനം ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യാനുസരണം സൂക്ഷിച്ച് വെക്കാനും ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ബോട്ടിലിൽ വിൽപനയ്‌ക്കെത്തുന്ന പാൽ ഉപയോഗിക്കാനാകുമെന്നും കെസിഎംഎംഎഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *