മിൽമ പാൽ ഒരു ലിറ്റർ ബോട്ടിൽ വിപണിയിലെത്തി

തിരുവനന്തപുരം: മിൽമ ഉത്പന്നങ്ങളുടെ വിപണി കൂട്ടുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും ‘മിൽമ കൗ മിൽക്ക്’ ഒരു ലിറ്റർ ബോട്ടിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിപണിയിലിറക്കി.മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും നിർവഹിച്ചു. ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി.പാലിന്റെ തനതുഗുണമേന്മയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സമ്പുഷ്ടമായ പാൽ ഒരു ലിറ്റർ ബോട്ടിലിന് 70 രൂപയാണ് വില. തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ വില്പന.