പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യം വെച്ചുകൊണ്ട് പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ആപ്പിലേക്ക് മാറിയാൽ വീഡിയോ പ്ലേ ചെയ്യുന്നത് നിൽക്കും.
എന്നാൽ പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങൾ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുകയോ ഫേസ്ബുക്കിൽ സ്ക്രോൾ ചെയ്യുകയോ ചെയ്യുന്നതിനിടയിൽ ഇൻസ്റ്റഗ്രാം റീൽസ് ഒരു ചെറിയ പോപ്-അപ് വിൻഡോയായി തുടർന്നുകൊണ്ടിരിക്കും. ഇത് ഉപയോക്താക്കൾക്ക് സമയ നഷ്ടം കുറയ്ക്കാനും ഒരു റീൽ പോലും മിസ്സാകാതെ മറ്റ് ജോലികൾ ചെയ്യാനും സഹായിക്കും.