റേസിംഗ് പ്രേമികള്‍ക്കായി മെഴ്സിഡസ് ബെന്‍സ് എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്പോര്‍ട്സ് കാറുകള്‍ പുറത്തിറക്കി. മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്.
എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
മെഴ്സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും മെഴ്സിഡസ് എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് ഇന്ത്യയിലൊട്ടാകെയുള്ള എക്സ്ഷോറൂം വില. ആ വര്‍ഷം അവസാനത്താടെ ജിടി 63യുടെയും 2026 ആദ്യം ജിടി 63 പ്രോയുടെയും ഡെലിവറി ആരംഭിക്കും. എഫ്1-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഎംജിയുടെ ആക്ടീവ് എയറോഡൈനാമിക്സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഎംജി മോഡലാണ് ജിടി 63. മികച്ച ട്രാക്ഷനും ഹാന്‍ഡ്ലിങിനും വേണ്ടി ആദ്യമായി വേരിയബിള്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും ജിടി 63യില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പിന്‍ ചക്രങ്ങളിലേക്ക് മാത്രം 100% പവര്‍ നല്‍കുന്ന ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്പെന്‍ഷനുമാണ് മറ്റു പ്രധാന സവിശേഷതകള്‍. രണ്ട് വകഭേദങ്ങളിലും ആക്ടീവ് എയറോഡൈനാമിക്സും 2.5ഡിഗ്രി റിയര്‍-ആക്സില്‍ സ്റ്റിയറിങും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
800 എന്‍എം ടോര്‍ക്കോടെ 430 കിലോവാട്ട് (585 എച്ച്പി) പവറാണ് മെഴ്സിഡസ്-എഎംജി ജിടി 63 4മാറ്റിക്+ മോഡല്‍ പുറത്തെടുക്കുക. 3.2 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ മോഡലിന് മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവും. ട്രാക്ക് കേന്ദ്രീകൃത പ്രകടനം ഉറപ്പാക്കുന്ന ജിടി 63 പ്രോ, 450 കി.വാട്ട് (612 എച്ച്പി) പവറും 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
3.1 സെക്കന്‍ഡിനുള്ളില്‍ 100 കി.മീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്താനാവുന്ന ഈ മോഡലിന് മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗത. എഎംജി പെര്‍ഫോമന്‍സ് പാക്കേജും എയറോഡൈനാമിക് പാക്കേജും സ്റ്റാന്‍ഡേര്‍ഡായാണ് മെഴ്സിഡസ്-എഎംജി ജിടി 63 പ്രോ 4മാറ്റിക്+ല്‍ വരുന്നത്. ട്രാക്ക് ഉപയോഗത്തിനായി സാധാരണ സമ്മര്‍ ടയറുകള്‍ക്ക് പകരമായി ഫാക്ടറി ഫിറ്റഡ് സ്പോര്‍ട്സ് ടയറുകളും ഈ മോഡലിലുണ്ട്.
എഎംജി ഹൈ-പെര്‍ഫോമന്‍സ് സെറാമിക് കോമ്പോസിറ്റ് ബ്രേക്കിങ് സിസ്റ്റം, എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്പെന്‍ഷന്‍, മാനുഫാക്ച്ചര്‍ നിറങ്ങള്‍ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന പെര്‍ഫോമന്‍സ് വാഹന പ്രേമികളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മെഴ്സിഡസിന്റെ എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ 4മാറ്റിക്+ വാഹനങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സൂക്ഷ്മമായ എഞ്ചിനീയറിംഗും വൈകാരിക ബന്ധവുമൊക്കെ ചേര്‍ന്നതാണ് എഎംജി വാഹനങ്ങള്‍. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ ഈ സ്പോര്‍ട്സ് കാറുകള്‍ക്ക് ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങളില്‍ തങ്ങള്‍ അത്യന്തം ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
Technical Specifications Summary: Mercedes-AMG GT 63 4MATIC+Mercedes-AMG GT 63 PRO 4MATIC+Displacement3982 cc3982 ccRated Output430/585 kW/hp450/612 kW/hpRated Torque800 Nm850 NmWheelbase2700 mm2700 mmL/H/W4728/1354/1984 mm4728/1354/1984 mm0-100 kmph3.2 s3.1 s (Optioned with Cup 2R tyres)Max speed315 kms317 kms