മെഡിട്രീന ഹോസ്പിറ്റല്‍ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

കൊല്ലം: രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി ജീവിതം സമർപ്പിച്ച മെഡിക്കല്‍ പ്രൊഫഷണലുകളെ മെഡിട്രീന ഹോസ്പിറ്റല്‍ ആദരിച്ച്.
ഡോക്ടർസ് ദിനത്തില്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്‌ഘാടനം പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനും, മെഡിട്രീന സി.എം ഡി(CMD) യുമായ ഡോക്ടർ പ്രതാപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് സി.ഇ.ഒ ഡോക്ടർ മഞ്ജു പ്രതാപിൻ്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡോക്ടർമാരായ വത്സല കുമാരി, മനു, റെമി ജോർജ്, രജിത് രാജൻ, ഷൈസി തുടങ്ങിയവർ സംസാരിച്ചു.
ഡോക്ടർ അരുണ്‍,ഡോക്ടർ അലീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മെഡിട്രീനയുടെ ഉപഹാരങ്ങള്‍ ചടങ്ങില്‍ ഡോക്ടർമാർക്ക് വിതരണം ചെയ്തു.