മാക്സ് വാല്യൂവിന് 4.20 കോടി ലാഭം

തൃശൂർ: പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻ വെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് 4.20 കോടി രൂപ കഴിഞ്ഞ ക്വാർട്ടറിൽ ലാഭം നേടി.
കഴിഞ്ഞ 2 വർഷത്തെ സ്‌ഥിരതയുള്ള പ്രകടനം ബിസിനസ് മോഡലിന്റെ ശക്തി തെളിയിക്കുന്നതായി മാനേജിങ് ഡയറക്‌ടർ മനോജ് വി. രാമൻ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ 24 പുതിയ ശാഖകൾ തുടങ്ങുന്നതിനോടൊപ്പം വടക്കേ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.