ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ

ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മാരുതി സുസുക്കിയുടെ പ്രീമിയം വില്‍പന ശൃംഖലയായ നെക്‌സയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കിയിരി ക്കുന്നത്. കറുപ്പില്‍ അണിഞ്ഞൊരുങ്ങിയെത്തുന്ന ഈ ഗ്രാന്‍ഡ് വിറ്റാരയെ സ്‌ട്രോങ് ഹൈബ്രിഡ് ആല്‍ഫ+ വകഭേദത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് ഗ്രാന്‍ഡ് വിറ്റാരയിലെ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ തന്നെയാണ് ഫാന്റം ബ്ലാക്ക് എഡിഷനിലും തുടരുന്നത്.
ഷാംപെയിന്‍ നിറത്തിലുള്ള ലെതര്‍ സീറ്റുകളും വാഹനത്തിലുണ്ടാവും. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം വിത്ത് ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, മുന്നറിയിപ്പ് സംവിധാനമുള്ള ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍.