August 2, 2025

മാരുതി സുസുക്കിക്ക് ഓക്ടോബറിൽ ചരിത്രപരമായ നേട്ടം: 2.06 ലക്ഷം യൂണിറ്റുകൾ

0
maruti-suzuki-final-1593708553

വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ മാസം 2,06,434 യൂണിറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഈ മാസത്തിലെ കണക്കുകളെക്കാൾ 4 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്.മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) നൽകിയ പ്രസ്താവനയിൽ, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 1,99,217 യൂണിറ്റുകൾ വിറ്റതായി പറയുന്നു.ആഭ്യന്തര പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിൽപ്പന 2023 ഒക്ടോബറിൽ 1,59,591 യൂണിറ്റായി, ഇത് കഴിഞ്ഞ വർഷത്തെ 1,68,047 യൂണിറ്റുകളിൽ നിന്ന് 5 ശതമാനം താഴെയായിരിക്കുകയാണ്.ആള്‍ട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി സെഗ്മെന്റിലെ കാറുകളുടെ വിൽപ്പന 2023 ഒക്ടോബറിൽ 14,568 യൂണിറ്റുകളിൽ നിന്ന് 10,687 യൂണിറ്റായി കുറഞ്ഞു.ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺ ആർ എന്നിവ ഉൾപ്പെടുന്ന കോംപാക്റ്റ് കാറുകളുടെ വിൽപ്പന 80,662 യൂണിറ്റുകളിൽ നിന്ന് 65,948 യൂണിറ്റായി താഴ്ന്നതായി കാണുന്നു.ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്‌സ്‌എൽ6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങൾ കഴിഞ്ഞ മാസം 70,644 യൂണിറ്റുകൾ വിറ്റതായി കമ്പനി റിപ്പോർട്ട് ചെയ്തു.വാൻ ഇക്കോയുടെ വിൽപ്പന 11,653 യൂണിറ്റായിരുന്നുവെന്നും ഒക്ടോബറിൽ കയറ്റുമതി 21,951 യൂണിറ്റുകളിൽ നിന്ന് 33,168 യൂണിറ്റമായി ഉയർന്നിട്ടുണ്ടെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *