മാരുതി പുതിയ എസ്‌യുവിയുടെ ടീസര്‍ പുറത്തിറക്കി!

പുതിയ എസ്‌യുവിയായ എസ്‍ക്യുഡോയുടെ ആദ്യ ടീസർ മാരുതി സുസുക്കി പുറത്തിറക്കി. ഈ പുതിയ മാരുതി എസ്‌യുവി അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വില്‍പ്പന തുടങ്ങും.ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സെഗ്‌മെന്റിലെ മറ്റ് മോഡലുകള്‍ തുടങ്ങിയവയ്ക്കെതിരെ മത്സരിക്കും.
സെൻട്രല്‍ ബ്രേക്ക് ലാമ്പും ടേണ്‍ ഇൻഡിക്കേറ്ററുകളും ഉള്‍ക്കൊള്ളുന്ന ത്രിമാന ലൈറ്റിംഗ് ഇഫക്റ്റോടുകൂടിയ ഷാർപ്പായിട്ടുള്ള രൂപകല്‍പ്പനയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ടീസർ വെളിപ്പെടുത്തുന്നു. പുതിയ മാരുതി എസ്‌യുവിയുടെ ഔദ്യോഗിക പേരും വിശദാംശങ്ങളും ലോഞ്ചില്‍ വെളിപ്പെടുത്തും.
ഇതുവരെ ഇതിനെ മാരുതി എസ്‌കുഡോ എന്നാണ് വിളിച്ചിരുന്നത്. കമ്പനിയുടെ ഉല്‍പ്പന്നനിരയില്‍ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിലുള്ള വിടവ് നികത്തും. അതിന്റെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍, ഈ പുതിയ മോഡല്‍ ബ്രെസയേക്കാള്‍ വലുതും ഗ്രാൻഡ് വിറ്റാരയേക്കാള്‍ താങ്ങാനാവുന്ന വിലയുള്ളതുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.