മണപ്പുറം എംബിഎ അവാർഡ് ഡോ. വിജയ് സംഘേശ്വറിന്

കൊച്ചി: 19-ാമതു മണപ്പുറം യുണീക് ടൈംസ്മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ അവാർഡ് (എംബിഎ) വിആർഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിജയ് സംഘേശ്വറിനു സമ്മാനിച്ചു.ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, എംബിഎ അവാർഡ്, ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം (എഫ്ഐ സിഎഫ്) തുടങ്ങിയവയുടെ സ്ഥാപകൻ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിൽ ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ഗോകുലം ഗോപാലനാണ് അവാർഡ് സമ്മാനിച്ചത്.
ഈ വർഷംമുതലാണ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ എംബിഎ അവാർഡ് നൽകപ്പെടുന്നത്. ഡോ. വിജയ് സംഘേശ്വർ കർണാടകയിൽനിന്നുള്ള ആദ്യസംരംഭകനാണ്. സാമൂഹ്യരംഗത്തും ബിസിനസിലും നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മഹത് വ്യക്തികൾക്കുള്ള അംഗീകാരത്തിൻ്റെ മുദ്രയായാണ് എംബിഎ അവാർഡ് വിലയിരുത്തപ്പെടുന്നത്.