September 8, 2025

ലുലുവിൽ മലയാള ബ്രാൻഡുകളുടെ സംഗീത വിരുന്ന്

0
lulu3082025

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി ലുലു മാളിൽ നാളെ പ്രശസ്‌ത പിന്നണിഗായകർ അണിനിരക്കുന്ന ചെമ്മീൻ, ഉറുമി, ഹരിശങ്കരൻ എന്നീ ബാൻഡുകളുടെ സംഗീതവിരുന്ന് അരങ്ങേറും.വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് ഷോ. ബുക്ക് മൈ ഷോയിലൂടെ നാളെ വൈകുന്നേരം ആറു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ടിക്കറ്റ് വിതരണോദ്ഘാടനം സിനിമാതാരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ, പ്രീതി മുകുന്ദൻ, മിധുട്ടി, അർജുൻ സുന്ദരേശൻ തുടങ്ങിയവർ ചേർന്ന് നിർവഹിക്കും.ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി, തെയ്യം, കളരിപ്പയറ്റ്, നൃത്തരൂപങ്ങളുമൊരുക്കി മെഗാ ആർട്ട് ഫ്യൂഷനും അരങ്ങേറി.

ലുലു മാൾ കൊച്ചി ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ. ആർ. ബിജു, സിനിമാസംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, നിർമാതാവ് സഞ്ജു ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *