ജെംസ്‌റ്റോൺ ശേഖരം ‘വ്യാന’ പുറത്തിറക്കി മലബാർ ഗോൾഡ്

കോഴിക്കോട്: ഏറ്റവും പുതിയ രത്നാഭരണശേഖരം ‘വ്യാന’ പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. 18, 22 കാരറ്റ് സ്വർണത്തിൽ അമൂല്യ രത്നങ്ങൾ ഉപയോഗിച്ച് ലൈറ്റ്‌വെയ്‌റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിലാണ് ഇവ നിർമിച്ചിട്ടുള്ളത്.
ആധുനിക സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ രത്നാഭരണ ശേഖരമാണിതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് വ്യക്തമാക്കി.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡർ ശ്രീനിധി ഷെട്ടിയാണ്. ‘ജസ‌് ലൈക്ക് മി’ എന്ന ക്യാംപെയ്നിലൂടെ ‘വ്യാന’ അവതരിപ്പിക്കുന്നത്.