ഭൂരിഭാഗം ആൾക്കാരും ഭവന സുരക്ഷയക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കുന്നു: സർവ്വേ

കൊച്ചി: ദേശീയ ടൂറിസം ദിനത്തിന് മുന്നോടിയായി ഗോദ്‌റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ സെക്യൂരിറ്റി സൊലൂഷ്യന്‍സ് ബിസിനസ് നടത്തിയ ഹാപ്പിനസ് സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം പേരും ഭവന സുരക്ഷയ്ക്ക് ആധുനിക സാങ്കേതികവിദ്യയ്ക്കു മുന്‍ഗണന നല്‍കി.
യാത്ര പോകുമ്പോള്‍ മനസമാധാനം നല്‍കുന്ന നൂതനവും സ്മാര്‍ട്ടുമായ സുരക്ഷാ സംവിധാനങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വര്‍ധിക്കുന്നു എന്ന് ഇത് അടിവരയിടുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിന്‍റെ നിര്‍ണായക പങ്ക് വ്യക്തമാക്കുന്നതാണ് ദേശീയ ടൂറിസം ദിനം.
2027ഓടെ മൂന്നാമത്തെ വലിയ ആഭ്യന്തര വിപണിയായി മാറും. 2024ല്‍ മാത്രം 25,010 കോടി രൂപ ഫോറിന്‍ എക്സ്ചേഞ്ചിലൂടെ നേടി തന്നു. യാത്രകള്‍ വര്‍ധിക്കുമ്പോള്‍ വീടുകള്‍ സുരക്ഷിതമാക്കുന്നതിലുള്ള ആശങ്കകള്‍ വര്‍ധിക്കുന്നു. ആധുനിക സുരക്ഷാ സംവിധാങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ തന്നെ 50ശതമാനം വീട്ടുടമകളും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നവയോട് താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്ന് സര്‍വെ വ്യക്തമാക്കുന്നു.
44 ശതമാനം പേര്‍ വിശ്വസനീയത വലിയ കാര്യമായി കാണുന്നു. ഉപയോഗിക്കാന്‍ എളുപ്പവും തടസമില്ലാതെ സുരക്ഷ ഉറപ്പാക്കുന്നുമായ സ്മാര്‍ട്ട് സംവിധാനങ്ങളോടാണ് താല്‍പര്യമെന്ന് ഇത് തെളിയിക്കുന്നു. ഡല്‍ഹി, മുംബൈ, ബാംഗളൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവ ഉള്‍പ്പടെ 12 പ്രധാന നഗരങ്ങളിലായി 2,400 പേരില്‍ നിന്നാണ് സര്‍വേ വിവരങ്ങള്‍ തേടിയത്.