10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്ര സർക്കാർ 10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ സജ്ജമാകുന്നു. നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾക്ക് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം.
ജലഗതാഗതം വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിയാലോചിച്ചുവെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഇതിന് മുമ്പ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കുള്ള സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും കുറച്ചുകാലത്തിനുള്ളിൽ യാത്രക്കാരുടെ കുറവ് കാരണം നിർത്തി.
ഇപ്പോഴത്തെ പദ്ധതി പ്രകാരം, വിരാർ, ഡോംബിവ്‌ലി, കല്യാൺ തുടങ്ങിയ സ്ഥലങ്ങളിൽനിന്നു വാട്ടർ ടാക്സികൾ ഉപയോഗിച്ച് യാത്രക്കാർ 70 മിനിറ്റിനുള്ളിൽ പുതിയ വിമാനത്താവളത്തിലെത്താനാകും. വാട്ടർ ടാക്സികളുടെ സേവനം കണക്റ്റിവിറ്റിയും യാത്രാ സമയവും മെച്ചപ്പെടുത്തും.