ലുലു സ്‌റ്റോറുകൾ ഇന്ന് രാത്രി ഒരുമണി വരെ

കൊച്ചി: ഉത്രാട ദിനമായ ഇന്ന് ലുലു മാളിലെ ഹൈപ്പർ മാർക്കറ്റ്, കണക്ട്, ഫാഷൻ സ്റ്റോർ, സെലിബ്രേറ്റ് ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകൾ രാത്രി ഒരു മണി വരെ തുറന്ന് പ്രവർത്തിക്കും. അതെസമയം 20 ലധികം പായസങ്ങളുമായി പായസമേളയും ലുലു ഹൈപ്പർമാർക്കറ്റിൽ തുടരുകയാണ്.
7306112600, 7306112599 എന്ന നമ്പർ വഴിയും വാട്സാപ് ചെയ്തും ഇന്ന് വൈകിട്ട് 3 വരെ ഓണസദ്യ ബുക്ക് ചെയ്യാൻ സാധിക്കും. തിരുവോണ ദിനത്തിൽ മാളിലേക്ക് എത്തി രാവിലെ 10 മുതൽ 12 വരെ ഓർഡർ ചെയ്ത സദ്യ വാങ്ങാം. www.luluhypermarket.in എന്നവെബ്സൈറ്റ് വഴിയും സദ്യ പ്രീ ബുക്ക് ചെയ്യാം.