ലുലു റീട്ടെയിലിന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ അവാര്‍ഡ്

മസ്‌കത്ത്: ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളില്‍ മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് പിഎല്‍സിക്ക് ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ’ അവാർഡ് ലഭിച്ചു.അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലുലു റീട്ടെയില്‍ കമ്പനിയുടെ ഔദ്യോഗിക ലിസ്റ്റിംഗ് അടയാളപ്പെടുത്തുകയും ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ 2024 ലെ നാലാം പാദത്തില്‍ 1.7 ബില്യണ്‍ യുഎസ് ഡോളർ വിജയകരമായി സമാഹരിക്കുകയും ചെയ്തതാണ് നേട്ടത്തിന് അർഹമാക്കിയത്. ഇന്നലെ ലണ്ടനില്‍ നടന്ന വാർഷിക ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡ്‌സ് 2024 ലാണ് ലുലു റീട്ടെയിലിന് അവാർഡ് സമ്മാനിച്ചത്. ലുലു റീട്ടെയില്‍ ഐപിഒ നിരവധി നിക്ഷേപകരെ ആകർഷിച്ചിരുന്നു. മേഖലയില്‍ നിരവധിപേർ ആകാംക്ഷയോടെ കാത്തിരുന്ന പൊതു ലിസ്റ്റിംഗുകളില്‍്് ഒന്നായിരുന്നു ഇത്.യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മൂലധന വിപണികളിലെ മികവിന്റെ മാനദണ്ഡമായാണ് ഇഎംഇഎ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകള്‍ കണക്കാക്കപ്പെടുന്നത്. നിക്ഷേപ ബാങ്കുകള്‍, കോർപ്പറേറ്റുകള്‍, വിപണി പങ്കാളികള്‍ എന്നിവർ സമർപ്പിച്ച കമ്പ’നികളുടെ പേരുകളില്‍ നിന്നാണ് എഡിറ്റോറിയല്‍ ബോർഡ് വിജയികളെ തിരഞ്ഞെടുക്കുന്നത്.