“ബിയോണ്ട് ടുമോറോ 2025” ദേശീയ സമ്മേളനം സംഘടിപ്പിക്കാൻ കെഎസ്‌യുഎം

കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് ‘ബിയോണ്ട് ടുമോറോ 2025’ സമ്മേളനം നടത്തും.2025 ജൂണ്‍ 28-ന് കോഴിക്കോട് റാവീസ് കടവ് റിസോര്‍ട്ടിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.’ഇന്ത്യയുടെ സര്‍ഗ്ഗാത്മക സംബദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തല്‍(ഷേപ്പിംഗ് ഇന്ത്യാസ് ക്രിയേറ്റീവ് എക്കോണമി) എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നയകര്‍ത്താക്കള്‍, സര്‍ഗ്ഗാത്മക സംരംഭകര്‍, നിക്ഷേപകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുക്കും. സര്‍ഗ്ഗാത്മകവും സാംസ്‌കാരികവുമായ മേഖലകളെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് പൂര്‍ണമായും പ്രയോജനപ്പെടുത്താമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും.ഡിസൈന്‍, മീഡിയ, കല, പൈതൃകം, ഫാഷന്‍, സംഗീതം, സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രഭാഷണങ്ങള്‍, വിദഗ്ദ്ധ പാനലുകള്‍, സംവേദനാത്മക ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തില്‍ ഉൾപ്പെടും. ഇന്ത്യയിലെ വളര്‍ന്നുവരുന്ന സര്‍ഗ്ഗാത്മക ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണത്തിനും നയപരമായ സംവാദങ്ങള്‍ക്കും സമ്മേളനം പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ബിയോണ്ട് ടുമോറോ എന്നത് സമ്മേളനത്തിനപ്പുറം സര്‍ഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും സുസ്ഥിര സാംസ്‌കാരിക സംരംഭകത്വത്തിന്റെയും ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ദേശീയ വേദിയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നൂതനത്വത്തില്‍ അധിഷ്ഠിതവുമായ സര്‍ഗ്ഗാത്മക സംമ്പദ്വ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ കേരളത്തിന്റെ കാഴ്ചപ്പാട് ഇവിടെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും സര്‍ഗ്ഗാത്മകവും സാംസ്‌കാരികവുമായ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനുമുള്ള കെഎസ് യുഎമ്മിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം.