September 8, 2025

കേരള ഇന്നോവേഷൻ ഫെസ്റ്റിവലിൽ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെ എസ് യു എം

0
images (1) (7)

ജൂലൈയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു. അവസരമൊരുങ്ങുന്നത് വനിതകള്‍ നേതൃസ്ഥാനത്തുള്ള തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് .എംവിപി സ്റ്റുഡിയോ, വി പിച്ച് വി സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.വിദഗ്‌ധോപദേശത്തിന്റെ സഹായത്തോടെ മികച്ച ആശയങ്ങളെ പ്രവര്‍ത്തന മാതൃകയിലേക്കെത്തിക്കുന്നതിനാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫെംടെക്, സോഷ്യല്‍ ഇംപാക്ട്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ്, സുസ്ഥിര ജീവിതരീതികള്‍, ഫാഷന്‍ ടെക്, എഡ് ടെക് തുടങ്ങിയ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് എംവിപി സ്റ്റുഡിയോയില്‍ ലക്ഷ്യമിടുന്നത്. വി പിച്ച് വി സ്റ്റാര്‍ട്ട് എന്നി പരിപാടിയിലൂടെ ആശയങ്ങളെ പ്രവര്‍ത്തന മാതൃകകളാക്കാനാണ് ഉദ്ദേശിക്കുന്നത്. അതത് രംഗത്തെ വിദഗ്ധര്‍ ഉടന്‍ തന്നെ ആശയങ്ങളെ അപഗ്രഥിക്കുകയും ആശയത്തിന്റെ വാണിജ്യസാധ്യതകളെ കുറിച്ചുള്ള വിദഗ്‌ധോപദേശം നല്‍കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ വി സ്റ്റാര്‍ട്ട് പദ്ധതിയിലേക്ക് പ്രവേശനം ലഭിക്കും. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആസ്ഥാനത്ത് ജൂലായ് 25, 26 തിയതികളിലാണ് കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *