September 8, 2025

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്ര; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

0
1200-675-24565280-thumbnail-16x9-gh

കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്.

കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9961042804 – (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ)8289905075 – (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212 – (പ്രശാന്ത് വേലിക്കകം, ജില്ലാ കോർഡിനേറ്റർ)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നേരിട്ട് എത്തിയും സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബസ് നിരക്ക്: ഡബിൾ ഡക്കർ ബസിന്റെ മുകളിലെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് യാത്രാനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

റൂട്ട്: വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേയിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. കോപ്റ്റ് അവന്യൂ വോക്ക് വേ വഴി ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജംഗ്ഷനിൽ എത്തിച്ചേരും. കാള മുക്ക് ജംഗ്ഷനിൽ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *