18 കോടി രൂപ ലാഭം കൊയ്ത് കെ എസ് ഇ ലിമിറ്റഡ്

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദന കമ്പനിയായ കെ എസ് ഇ ലിമിറ്റഡ് 18. 36 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍- ജൂണിലാണ് കമ്പനി 18. 36 കോടി രൂപയുടെ ലാഭം കൊയ്തത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 1.05 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ലാഭം 18.92 കോടി രൂപയായിരുന്നു.ജൂണ്‍ പാദത്തില്‍ വരുമാനം 425. 68 കോടി രൂപയില്‍ നിന്ന് 432. 58 കോടി രൂപയായി വര്‍ധിച്ചു. കാലത്തീറ്റ വിഭാഗത്തിന്റെ വരുമാനം 365.13 കോടി രൂപയും ഓയില്‍ കേക്ക് പ്രോസസിംഗ് ഡിവിഷന്റെ വരുമാനം 105.30 കോടിയും ഡയറി വിഭാഗത്തിന്റേത് 16 കോടി രൂപയുമാണ്. അതെസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ വരുമാനം 417.91 കോടി രൂപയായിരുന്നു.