ന്യൂ ഫണ്ട് ഓഫറുമായി കൊട്ടക് മ്യൂച്വൽ ഫണ്ട്

കൊച്ചി: കൊട്ടക് മ്യൂച്വൽ ഫണ്ടിൻ്റെ പുതിയ ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമായ കൊട്ടക് ആക്ടീവ് മൊമെൻ്റെ ഫണ്ട് ഓഫർ ആരംഭിച്ചു. ഇൻ-ഹൗസ് പ്രൊപ്രൈറ്ററി മോഡലിലുള്ള വരുമാന വേഗതയുള്ള സ്റ്റോക്കുകളെ തിരിച്ചറിഞ്ഞ് അവസരങ്ങൾ കൂട്ടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.
കുറഞ്ഞത് 5000 രൂപയും തുടർന്ന് ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. 500 രൂപ വീതമുള്ള 10 എസ്ഐപി തവണകളായും നിക്ഷേപിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 12ന് ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) അവസാനിക്കും.