പ്രാഡയുടെ സമ്മര്‍ ഷോ 2026ല്‍ തിളങ്ങി കോലാപൂരി ചെരുപ്പുകള്‍

പ്രാഡയുടെ മിലാനില്‍ വച്ച് നടന്ന സമ്മർ ഷോ 2026ല്‍ താരമായി മാറി ഇന്ത്യൻ ചെരുപ്പ് മോഡലായ കോലാപൂരി ചെരുപ്പുകള്‍. ഏകദേശം 1.16 ലക്ഷം രൂപയാണ് പ്രാഡയുടെ ഷോയില്‍ കോലാപൂരി മോഡലിന് വില വരുന്നത്. ഒരു അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യയുടെ പരമ്പരാഗത മോഡല്‍ വന്നതിൽ ഒരുപാട് പേർ അഭിമാനം പങ്കുവെക്കുന്നുണ്ട്.എന്നാല്‍ ഇതിന്റെ ഇന്ത്യൻ ഒറിജിന് യാതൊരു ക്രെഡിറ്റും നല്‍കാത്തതില്‍ ഒരുപാട് പേർ നിരാശയും വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു ക്രെഡിറ്റും കോലാപൂരി ചെരുപ്പുകളുടെ അതേ സ്‌റ്റൈലില്‍ നിര്‍മിച്ച, അതേ ലെതറും ടോയ് റിങ്ങുമെല്ലാമുള്ള ഈ മോഡലിന് പ്രാഡ നല്‍കുന്നില്ല എന്നതാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.