June 8, 2025

കൊച്ചി വാട്ടർ മെട്രോയ്ക്ക് വൻ ജനപ്രീതി: ഒന്നര വർഷം കൊണ്ട് 30 ലക്ഷം യാത്രക്കാർ

0
images (2) (17)

കേരളത്തിന്റെ ജലഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവന്ന കേരള സർക്കാരിന്റെ കൊച്ചി വാട്ടർ മെട്രോ ഒരു മുഖ്യ നേട്ടംകൂടി സ്വന്തമാക്കി. സർവീസ് ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോൾ യാത്രക്കാർ 30 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു.പൊതുഗതാഗത മേഖലയിലെ നിർണായക ഘടകമായ വാട്ടർ മെട്രോ വിനോദസഞ്ചാരികൾക്കും കൊച്ചിയിലെ ജനങ്ങൾക്കും വലിയ സഹായമാണ്. യാത്രാസമയം ലഘൂകരിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതിനാൽ വാട്ടർ മെട്രോയെ ജനങ്ങൾ കൂടുതൽ സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോൾ 10 ടെർമിനലുകളിലായി 6 റൂട്ടുകളിൽ സർവീസ് ലഭ്യമാണ്. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി അതിലൂടെ ബോട്ടുകൾ ഇറക്കി സർവീസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *