ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി വെബ്സൈറ്റ് അവതരിപ്പിച്ചു. ഇന്നവേഷൻ ആൻഡ് ടെക്നോളജി ഉച്ചകോടി “വോക് ബിയോണ്ടി’ൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ലോഞ്ച് ചെയ്തത്.
സർവ കലാശാലയുടെ അക്കാദമിക മികവും സാമൂഹിക പ്രതിബദ്ധതയും ഭാവി കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ വെബ്സൈറ്റെന്നും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് വ്യക്തമാക്കി. www.jainuniversitykochi.in