കെ എൽ എഫ് റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിൽ അവതരിപ്പിച്ചു

കൊച്ചി: പൂർണമായും തേങ്ങാപ്പാലിൽ തയാറാക്കിയ യഥാർഥ കേരള സ്റ്റൈൽ റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിൽ അവതരിപ്പിച്ച് കെഎൽഎഫ് നിർമൽ ഇൻഡ സ്ട്രീസ്. എറണാകുളത്തെ പോത്തീസ് സൂപ്പർ സ്റ്റോഴ്സിൽ നടന്ന ചടങ്ങിൽ കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് കെ. വി. ഗിൽബർട്ട്, പോത്തീസ് സൂപ്പർ സ്റ്റോഴ്സ് വൈസ് പ്രസിഡൻ്റ സുധീർ കാണക്കോട്, നടിയും ഇൻഫ്ലുവൻസറുമായ ബ്ലെസി കുര്യൻ തുടങ്ങിയവർ ചേർന്ന് ഉത്പന്നം അവതരിപ്പിച്ചു.
വർഷങ്ങൾ നീണ്ട ഗവേഷണഫലമായാണ് പൂർണമായും തേങ്ങാപ്പാലിൽ തയാറാക്കിയ റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിലെത്തിക്കാൻ കഴിഞ്ഞതെന്ന് കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർമാരായ സണ്ണി ഫ്രാൻസിസ്, പോൾ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.