July 8, 2025

കേരള സ്റ്റാര്‍ട്ടപ് ആദായനികുതി ഇളവ് നേടി

0
images (7)

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ്ടെക് കമ്പനിയായ ഫ്യൂസലേജ് ഇന്നൊവേഷന്‍സ്.ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡിന്‍റെ (ഡിപിഐഐടി) ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് കിട്ടി.

ആദായനികുതി വകുപ്പിന്‍റെ 80-ഐഎസി വകുപ്പ് പ്രകാരം രാജ്യത്ത് 187 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇളവ് ലഭിച്ചത്. പത്തു വര്‍ഷത്തില്‍ താഴെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടര്‍ച്ചയായി മൂന്നു വര്‍ഷത്തേക്ക് ആദായനികുതി നൂറു ശതമാനവും ഇളവ് കൊടുകാനുള്ള പ്രഖ്യാപനം നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഈ നേട്ടത്തിലൂടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഫ്യൂസലേജിനു കഴിയുമെന്ന് കമ്പനി സ്ഥാപകരായ ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും സിടിഒ അതുല്‍ ചന്ദ്രനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *