കേരള സർക്കാരിന്റെ തിരുവോണം ബമ്പർ; ടിക്കറ്റുകൾക്ക് റെക്കോർഡ് വിൽപ്പന

കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വില്‍പ്പനയുടെ പാതയിലാണ്. നറുക്കെടുപ്പിന് ഇനി ആറ് ദിവസമേ അവശേഷിക്കുന്നുള്ളൂ, 70 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതിൽ 58 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി.
ജില്ലാ അടിസ്ഥാനത്തിലുള്ള വില്‍പ്പനയില്‍ ഇക്കുറിയും പാലക്കാട് ജില്ല മുന്നിലെത്തി. സബ് ഓഫീസുകള്‍ ഉള്‍പ്പെടെ, ഇവിടെ 10,55,980 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 7,40,830 ടിക്കറ്റുകള്‍ വിറ്റ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 7,03,310 ടിക്കറ്റുകളുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
500 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഓരോരുത്തർക്കും ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി ഓരോ പരമ്പരയിലും 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതവും ലഭിക്കും. നറുക്കെടുപ്പ് ഒക്ടോബര്‍ 9 ന് 2:30ന് നടക്കും.