September 9, 2025

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന്

0
IMG-20250226-WA0020

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 പരീക്ഷ വിജ്ഞാപനം മാർച്ച് ഏഴിന് പുറപ്പെടുവിക്കും. 100 മാർക്ക് വീതമുള്ള രണ്ട് പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി ജൂൺ 14ന് നടത്തും. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 2026 ജനുവരിയിലായിരിക്കും അഭിമുഖം . റാങ്ക് ലിസ്റ്റ് ഫെബ്രുവരി 16ന് പ്രസിദ്ധീകരിക്കുമെന്നും പിഎസ് സി അറിയിച്ചു.

പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെ.എ.എസ്. തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകൾക്കായി തീരുമാനിച്ചിട്ടുള്ളത്.

പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും, ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരമെഴുതാം.

Leave a Reply

Your email address will not be published. Required fields are marked *