കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക്; തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ വഴി കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനില്‍ അറിയിച്ചു.കേരഫെഡ് വെളിച്ചെണ്ണ തിങ്കളാഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ഒരു കാർഡിന് ലഭിക്കുക. നിലവില്‍ 529 രൂപ വിലയുള്ള എണ്ണ 457 രൂപയ്ക്കാണ് ലഭിക്കുക.അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആർ അനിലാണ് ഇക്കാര്യം പുറത്ത് വിട്ടത്.കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും അറിയിച്ചു.