കെൻസ്റ്റാർ എത്തുന്നു 5-സ്റ്റാര്‍ റേറ്റഡ് എയര്‍ കൂളര്‍ ശ്രേണിയുമായി

കൊച്ചി: ഇന്ത്യയിലെ തന്നെ ആദ്യത്തെ 5 സ്റ്റാർ ബിഇഇ റേറ്റഡ് കെൻസ്റ്റാർ ഇന്ധനക്ഷമമായ എയർ കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.5 വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്ന പുതിയ കൂളർ ശ്രേണിയില്‍ ബിഎല്‍ഡിസി മാക്സ്, ക്വാഡ്ര ഫ്ലോ ടെക്നോളജി, തണുപ്പിനും ഈടുനില്‍പ്പിനും ഹൈഡ്രോ ഡെൻസ് മെഷ് ഹണികോംബ് കൂളിംഗ് പാഡ്സ്, ഹെവി ഡ്യൂട്ടിയും ഡബിള്‍ ബോള്‍ ബെയറിംഗ് മോട്ടോർ തുടങ്ങിയവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു.
മികച്ച കാര്യക്ഷമത, വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം, ഉയർന്ന ഈട്, വിശ്വാസ്യത തുടങ്ങിയവയ്ക്ക് നല്‍കുന്ന മുൻഗണനയാണ് രാജ്യത്തെ ആദ്യത്തെ 5 സ്റ്റാർ റേറ്റഡ് എയർ കൂളർ ശ്രേണി അവതരിപ്പിക്കുന്നതിലൂടെ വ്യക്താക്കുന്നതെന്ന് കെൻസ്റ്റാർ സിഇഒ സുനില്‍ ജെയിൻ വ്യക്തമാക്കി.