കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 10 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. ഇതോടെ ഈ കേസിൽ ഇഡി കണ്ടുകെട്ടിയ മൊത്തം സ്വത്തുക്കളുടെ മൂല്യം 128 കോടി രൂപയായി. പുതുതായി കണ്ടുകെട്ടിയവയിൽ 24 സ്ഥാവര വസ്തുക്കളും (സ്ഥലങ്ങളും കെട്ടിടങ്ങളും) കൂടാതെ 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഇഡിയുടെ കൊച്ചി യൂണിറ്റാണ് ഈ നടപടികൾ കൈകൊണ്ടത്.
കരുവന്നൂർ സഹകരണ ബാങ്കിൽ, അധികാര പരിധിക്ക് പുറത്തു നിന്നുള്ള പലരെയും ലക്ഷ്യമിട്ട് വായ്പ അനുവദിച്ചിരുന്നു. ഈ വായ്പകളിൽ പലതിലും വായ്പാ തുകയ്ക്കും താഴ്ന്ന മൂല്യമുള്ള സ്വത്തുക്കളാണ് ഇവർ ഈടായി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യക്തികളുടെ സ്വത്തുക്കൾ നേരത്തെ തന്നെ ഇഡി കണ്ടുകെട്ടാൻ ആരംഭിച്ചിരുന്നു.