നാളെ കർക്കിടകവാവ് ബലിതർപ്പണം; യാത്ര സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി

കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെ എസ്ആര്‍ടിസി. വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും നാളെ അധിക സ്‌പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ എന്നിവ ഒരുക്കി.
2025-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 24.07.2025-ന് വിവിധ യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളിൽ നിന്നും ബലിതർപ്പണം നടത്തുന്ന സ്ഥലങ്ങളിലേയ്ക്കും തിരിച്ചും അധിക സ്പെഷ്യൽ സർവീസുകൾ ചാർട്ടേഡ് ടിപ്പുകൾ എന്നിവ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.