കല്യാണ്‍ സില്‍ക്ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും ആദ്യ നറുക്കെടുപ്പ് നടത്തി

തൃശൂർ: കല്യാണ്‍ സില്‍ക്സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ആഗസ്റ്റ് 16-ന് കല്യാണ്‍ സില്‍ക്സിന്റെ തൃശ്ശൂർ പാലസ് റോഡ് ഷോറൂമില്‍ നടന്നു.
റവന്യൂ മന്ത്രി കെ രാജൻ, തൃശ്ശൂർ മേയർ എം കെ വർഗീസ്, തൃശ്ശൂർ എം എല്‍ എ പി ബാലചന്ദ്രൻ, തൃശ്ശൂർ കോർപറേഷൻ കൗണ്‍സിലർ റെജി ജോയ് തൃശ്ശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ ചേർന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തത്. വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് ഗ്രിജി ബാബു അർഹയായി. സിസി മരിയ ആന്റണി, രാജേശ്വരി അമ്മ, റസീന വിപി എന്നിവർക്കാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സമ്മാനമായി ലഭിച്ചത്.