August 4, 2025

ഇന്ത്യയിൽ 5,845 കോടി നിക്ഷേപത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍

0
jsw-logo-jv

ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനത്തിന് ഇന്ത്യയിൽ 5,845 കോടി നിക്ഷേപം നടത്താനൊരുങ്ങി ജെഎസ്ഡബ്ല്യു സ്റ്റീല്‍. ജപ്പാനിലെ ജെഎഫ്ഇ സ്റ്റീലുമായി സഹകരിച്ചാണ് നടപടി.ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ കോള്‍ഡ് റോള്‍ഡ് ഗ്രെയിന്‍-ഓറിയന്റഡ് ഇലക്ട്രിക്കല്‍ സ്റ്റീലിന്റെ ഉത്പാദനമാണ് കമ്പനികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇലക്ട്രിക്കല്‍ സ്റ്റീല്‍ ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പവര്‍ ആപ്ലിക്കേഷനുകളിലും പ്രധാനമായും ഉപയോഗിക്കുന്ന വസ്തുവാണ്.

ഇത്തരം സ്റ്റീലിന് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം പരിഗണിച്ചാണ് നിക്ഷേപമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കി.നാസിക് പ്ലാന്റിലും വിജയനഗര്‍ പ്ലാന്റിലും ഉത്പാദനം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 50,000 ടണ്ണില്‍ നിന്ന് 250,000 ടണ്ണായി നാസിക് പ്ലാന്റിലെ ഉത്പാദനം ഉയര്‍ത്തും. 4,300 കോടി രൂപ ഇതിനായി നിക്ഷേപിക്കും. വരാനിരിക്കുന്ന വിജയനഗര്‍ പ്ലാന്റിന്റെ ശേഷി 62,000 ടണ്ണില്‍ നിന്ന് 100,000 ടണ്ണായി ഉയര്‍ത്തുന്നതിന് 1,545 കോടി ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *