രണ്ടാം സ്‌ഥാനത്തേക്ക് കുതിച്ച് ജിയോഹോട്‌സ്‌റ്റാർ

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ഒടിടി പ്ലാറ്റ്ഫോമായി ഹോട്സ്റ്റാർ. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് റിലയൻസും വാൾട്ട് ഡിസ്നിയും ചേർന്നുള്ള സംയുക്ത സംരംഭം രണ്ടാമതെത്തിയെന്ന പ്രഖ്യാപനം മുകേഷ് അംബാനി അറിയിച്ചത്.
അതെസമയം റിയ എന്ന വോയ്‌സ് അസിസ്‌റ്റന്റും മറ്റ് മൂന്ന് എഐ ഫീച്ചറുകളും ജിയോഹോട്സ്റ്റാറിൽ വരുമെന്നും പ്രഖ്യാപനമുണ്ട്. കൂടാതെ ജിയോസ്റ്റാർ, ടിവി, മൊബൈൽ സ്ക്രീനുകളിലായി 100 കോടി ആളുകളിലെത്തിയെന്ന് ആകാശ് അംബാനി അറിയിച്ചു.