July 24, 2025

ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ടെലികോം പ്ലാനുകളുമായി സംയോജിപ്പിക്കും

0
IMG-20250315-WA0036

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വി.ഐ) എന്നിവയുടെ ഡാറ്റ പ്ലാനുകളുമായി സബ്‌സ്‌ക്രിപ്‌ഷനുകൾ സംയോജിപ്പിക്കുന്നതിനുളള നീക്കത്തിലാണ് ജിയോസ്റ്റാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിന് മുന്നോടിയായാണ് ഈ നീക്കമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിലൂടെ ഉപയോക്താക്കൾക്ക് പ്രത്യേക സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ലാതെ തന്നെ പ്രീമിയം ജിയോഹോട്ട്‌സ്റ്റാർ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയും. ഐപിഎല്ലില്‍ ഡിജിറ്റൽ, ടെലിവിഷൻ പ്ലാറ്റ്‌ഫോമുകളിലായി 100 കോടിയിലധികം കാഴ്ചക്കാരിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് ജിയോസ്റ്റാറിനുളളത്.

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ഒ.ടി.ടി സബ്‌സ്‌ക്രിപ്‌ഷനുകൾ സംയോജിപ്പിക്കുന്നത് ടെലികോം ഡാറ്റ ഉപഭോഗം ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്. ജിയോഹോട്ട്‌സ്റ്റാറിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കുന്നത്. മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെ 100 രൂപ, 195 രൂപ, 949 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ.

ഡീലുകൾ അന്തിമമാക്കിക്കഴിഞ്ഞാൽ, ഐപിഎല്ലിലേക്കും മറ്റ് ഉള്ളടക്കത്തിലേക്കും തടസ്സമില്ലാത്ത ആക്‌സസ് കൊടുക്കുന്ന സമാനമായ ജിയോഹോട്ട്‌സ്റ്റാർ പ്ലാനുകൾ എയർടെല്ലും വിഐയും ഉടൻ തുടങ്ങുമെന്നാണ് കരുതുന്നത്.

ജിയോസ്റ്റാര്‍ ഐപിഎൽ 2025 ല്‍ നിന്ന് 4,500 കോടിയുടെ പരസ്യ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഇവന്റിനുളളത് 20 സ്പോൺസർമാരാണ്. 47.65 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരാണ് ഡിസംബർ വരെ ജിയോയ്ക്ക് ഉണ്ടായിരുന്നത്. എയർടെല്ലിന് 28.93 കോടിയും വി.ഐ ക്ക് 12.63 കോടിയുമാണ് ഉളളതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജിയോസിനിമയിൽ ഐപിഎൽ കാഴ്ചക്കാരുടെ എണ്ണം 2024 ൽ, 62 കോടിയും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ 54.1 കോടിയും വരെ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *