July 27, 2025

ജിയോ ഹോട്ട് സ്റ്റാർ; ഐപിഎൽ ഇനി സൗജന്യമല്ല

0
IMG_20250214_154309

ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലനില്‍ എത്തി.വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട് സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം രംഗപ്രവേശനം ചെയ്തിരിക്കുന്നത്.മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദ പരിപാടികള്‍, 50 കോടി ഉപഭോക്താക്കള്‍, ലൈവ് സ്‌പോര്‍ട് കവറേജ് എന്നിവയുമായി ജിയോഹോട്ട്‌സ്റ്റാര്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണെന്ന് കമ്പനി പ്രതികരിച്ചു.

ജിയോ ഹോട്ട്‌സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നത് 19-ലധികം ഭാഷകളിലുള്ള സ്ട്രീമിങ് ആണ്. കായിക – വിനോദ മേഖലയിലെ പ്രീമിയം ദൃശ്യാനുഭവം എല്ലാ ഭാരതിയർക്കും ലഭ്യമാക്കുക എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യമെന്ന് ജിയോ സ്റ്റാര്‍ ഡിജിറ്റല്‍ സിഇഒ കിരണ്‍ മണി പറഞ്ഞു.ഡിസ്‌നി, എച്ച് ബി ഒ, വാര്‍ണര്‍ ബ്രദേഴ്‌സ്, പാരാമൗണ്ട്, എന്‍ ബി സി യുണിവേഴ്‌സല്‍ പീകോക്ക് എന്നിവയുടെ ഉള്ളടക്കങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ എന്നിവയും ലയനത്തോടെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

അതെസമയം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്ന പുതിയ തീരുമാനവും ജിയോ ഹോട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പില്‍ ഐപിഎല്‍ ഇനി സൗജന്യമായിരിക്കില്ല. ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ആരാധകര്‍ക്ക് ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. അതു കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോടെയുള്ള പ്ലാനിന് 149 രൂപയും നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *