July 13, 2025

രാജ്യത്തെ മുൻനിര ബാങ്കുകൾക്ക് പേടി സ്വപ്നമായി ജിയോ ഫിനാൻസ്

0
images (1) (11)

ഇന്ത്യയിലെ മുൻനിര ബാങ്കുകൾക്ക് വലിയ വെല്ലുവിളി ഉയർത്തി ജിയോ ഫിനാൻഷ്യൽ സർവീസസ്, മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ ഫിനാൻസ് ലിമിറ്റഡ് വഴിയാണ് ഈ വെല്ലുവിളി ഉയർത്തുന്നത്. എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി പോലുള്ള രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളോട് മത്സരിക്കാൻ അദ്ദേഹം ഭവന വായ്പാ സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജിയോ ഫിനാൻഷ്യൽ സർവീസസ് ഭവന വായ്പകളുടെ ലോഞ്ചിംഗിനായി അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. കൂടാതെ, ആസ്തികൾക്കെതിരായ വായ്പകൾ, സെക്യൂരിറ്റീസ്-ബാക്ക്ഡ് ലോണുകൾ എന്നിവയും അവതരിപ്പിക്കാൻ കമ്പനിയുടെ പദ്ധതി മുൻപോട്ട് പോകുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ജിയോയുടെ വാർഷിക പൊതുയോഗത്തിൽ ആണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഭവന വായ്പകളുടെ അവതരണത്തിനായി അവസാനം പ്രാപ്തമാവുകയാണ് എന്നും, സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മ്യൂച്വൽ ഫണ്ടുകൾക്കെതിരായ വായ്പകൾ എന്നിവയുൾപ്പെടെ സുരക്ഷിത വായ്പാ ഉൽപ്പന്നങ്ങൾ ജിയോ ഫിനാൻസ് ലിമിറ്റഡ് ഇതിനകം തന്നെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും, കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സേത്തിയ വ്യക്തമാക്കി.2024 ഏപ്രിലിൽ, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 394.70 രൂപയിലെത്തി. അടുത്തിടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ജിയോ ഫിനാൻഷ്യൽ സർവീസസിന് ഒരു കോർ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയായി (CIC) പ്രവർത്തിക്കാൻ അനുമതി നൽകി. നിക്ഷേപം വായ്പാ സൗകര്യം, ഇൻഷുറൻസ് ബ്രോക്കിംഗ്, പേയ്‌മെൻറ് ബാങ്കിംഗ്, പേയ്‌മെൻറ് പ്ലാറ്റ്‌ഫോം സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *