എന്‍ട്രി ലെവല്‍ പ്ലാന്‍ നിര്‍ത്തലാക്കി ജിയോ

ടെലികോം ഭീമനായ റിലയന്‍സ് ജിയോ 22 ദിവസത്തേക്ക് 209 രൂപയ്ക്കും 28 ദിവസത്തേക്ക് 249 രൂപയ്ക്കും പ്രതിദിനം 1 ജിബി ഡാറ്റ നല്‍കുന്ന എന്‍ട്രി ലെവല്‍ പ്ലാന്‍ നിര്‍ത്തലാക്കി. ഈ പദ്ധതി 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബിയാണ് വാഗ്ദാനം ചെയ്യുന്നത്. നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇപ്പോള്‍ ഫിസിക്കല്‍ പോയിന്റുകളില്‍ മാത്രമേ ലഭ്യമാകൂ എന്നും അതിനായി ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ ചെയ്യാന്‍ കഴിയില്ലെന്നും റിലയന്‍സ് ജിയോ പറയുന്നു.
2025 ഒക്ടോബറിനും 2026 ജനുവരിക്കും ഇടയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വര്‍ധനവ് 2024 ല്‍ കണ്ട വര്‍ദ്ധനവിനേക്കാള്‍ കുറവായിരിക്കാനാണ് സാധ്യത. 2024 ലെ അവസാനത്തെ പ്രധാന നിരക്കുവര്‍ദ്ധനവില്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ ഏകദേശം 19-21% താരിഫ് വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ പറയുന്നു. ഇത് ചില ഉപയോക്താക്കളെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചിരുന്നു.