ഓ യെസ് ആപ്പിന്റെഎ ഐ വേർഷൻ പുറത്തിറക്കി ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന്റെ എഐ വേർഷനായ ഓ യെസ് എ ഐ പുറത്തിറക്കി. ഓ യെസ് എഐ ലോകത്തിലെ ആദ്യത്തെ നിർമിത ബുദ്ധി കേന്ദ്രീകൃത ഗാർഹിക സേവന പ്ലാറ്റ്ഫോമാണ്.
ഓ യെസ് എ ഐ ഹോം സൊല്യൂഷൻസ് കേന്ദ്ര ചാർട്ടേഡ് അക്കൗണ്ടന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഓ യെസ് എഐ ലോഗോ പ്രകാശനം ചെയ്തു. ഹൈക്കോടതി സ്റ്റാൻ്റിംഗ് കൗൺസിൽ അഡ്വ. ഷൈജു, ഓ യെസ് മാനേജ്മെന്റ് പ്രതി നിധി മിലൻ മാത്യു, സിഇഒ ടി പത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.