January 28, 2026

ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യയുടെ വിലയിൽ കുറവ്

0
152856730

ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എംടി-03, ആര്‍3 എന്നിവയുടെ വില കുറച്ചു. പുതിയ വിലകള്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കി. രണ്ടിനും ഏകദേശം 20,000 രൂപ വില കുറഞ്ഞിട്ടുണ്ട്. യമഹ ആര്‍3, എംടി-03 എന്നിവയ്ക്ക് ഇപ്പോള്‍ 20,000 രൂപയോളം വില കുറഞ്ഞു.

യമഹ ആര്‍3 ഇപ്പോള്‍ 3.39 ലക്ഷത്തിന് വില്‍ക്കുന്നു. മുന്‍ വില 3.60 ലക്ഷം ആയിരുന്നു. അതേസമയം യമഹ എംടി-03ന് ഇപ്പോള്‍ 3.50 ലക്ഷത്തില്‍ നിന്ന് 3.30 ലക്ഷം രൂപയോളം കുറഞ്ഞു. എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള ആര്‍3 ഉം എംടി-03 ഉം പഴയ മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ യമഹ രണ്ടിന്റെയും ഏറ്റവും പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു, എന്നാല്‍ പുതിയ മോഡലുകള്‍ എപ്പോള്‍ ഇന്ത്യയില്‍ എത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *