July 23, 2025

ഐ.ടി, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ക്ക് ചാഞ്ചാട്ടം; നഷ്ടത്തിൽ താഴ്ന്നു , വ്യാപാരം തുടങ്ങിയ ശേഷം കയറി. വീണ്ടും താഴ്ന്നു തുടർന്നു കയറ്റം

0
n6690704441750314219228f7b3c72676a1e20f312d3098e7012f201135e2907bcc978fe0354ff9fa728228

ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലില്‍ ചാഞ്ചാടുകയാണ്.ഐടി കമ്പനികള്‍, പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍ കമ്പനികള്‍ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടാണ്. ഫാർമ, ഹെല്‍ത്ത്കെയർ, ഓയില്‍ ഗ്യാസ് മേഖലകളും നഷ്ടത്തിലായി.പുറവങ്കര ലിമിറ്റഡ് ഓഹരി ഇന്നു രാവിലെ ആറു ശതമാനം കയറി. 201 കോടി രൂപയുടെ ഒരു സിവില്‍ നിർമാണ കരാർ ലഭിച്ചതാണു പ്രേരകം.നിഫ്റ്റി കമ്പനികൾക്ക് ഈ ധനകാര്യ വർഷം 12 ശതമാനം ലാഭവളർച്ച ഉണ്ടാകുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ സെക്യൂരിറ്റീസ് വിലയിരുത്തി.വിദേശ ബ്രോക്കറേജ് മക്വാറി ടാറ്റാ ഗ്രൂപ്പിലെ ട്രെൻ്റിനെ ഔട്ട് പെർഫോം എന്നു വിശേഷിപ്പിച്ച്‌ ലക്ഷ്യവില 7200 രൂപയായി ഉയർത്തി. നുവാമ 6627 രൂപയാണു ലക്ഷ്യവില കണ്ടത്. ഒരു ദശകക്കാലത്തേക്ക് ശരാശരി 25 ശതമാനം വാർഷിക വളർച്ച ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നു.ഫ്രഞ്ച് കമ്പനി ദസാേയുമായി പങ്കുചേർന്ന് ഫാല്‍കണ്‍ 2000 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയില്‍ നിർമിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നു റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി അഞ്ചു ശതമാനം കുതിച്ചു.ലാൻഡ്മാർക്ക് കാർസ് ലിമിറ്റഡ് ഓഹരി ഇന്നു 12 ശതമാനം കുതിച്ചു.രൂപ ഇന്നും ദുർബലമായി. ഡോളർ അഞ്ചു പൈസ കൂടി 86.53 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.55 രൂപയിലേക്കു കയറി.സ്വർണം ലോകവിപണിയില്‍ 3373 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വർണം പവന് 120 രൂപ വർധിച്ച്‌ 74,120 രൂപയില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *