കുതിച്ചുയര്‍ന്ന് ഇസ്രയേലി കറൻസി ഷെക്കൽ

ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലി കറൻസി ഷെക്കലിൻ്റെ മൂല്യം കുത്തനെ കുതിച്ചുയർന്നു.ഇത് സ്റ്റോക്ക് മാർക്കറ്റിന് നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ഇസ്രയേല്‍ പ്രാദേശിക സമയം 3.42 ആയപ്പോഴേക്കും ഡോളറിനെതിരെ ഷെക്കല്‍ 3.50 എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ആ ദിവസം 3.6% കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞയാഴ്ച ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ കഴിഞ്ഞയാഴ്ച നേരിട്ട കനത്ത നഷ്ടം നികത്തിക്കൊണ്ട് ഇസ്രയേലി കറൻസിയുടെ മൂല്യം 4.6% വരെ ഉയർന്നിരുന്നു. ഇസ്രയേലിൻ്റെ പ്രധാന ഓഹരി സൂചികകളും നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. വിശാലമായ ടെല്‍ അവീവ് 125 സൂചിക TA125 2.6% ഉയർന്ന് ക്ലോസ് ചെയ്യുകയും 0.5% വർദ്ധിപ്പിക്കുകയും ചെയ്തു. ഇറാൻ്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക കമാൻഡർമാർ എന്നിവയ്ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉയർച്ച ഉണ്ടായത്. ഇസ്രയേലിനെതിരെ ഇറാന്‍ പ്രത്യാക്രമണവും നടത്തി. ചില സാഹചര്യങ്ങളില്‍ ഈ യുദ്ധം ഈ മേഖലയില്‍ ഒരു പുതിയ സ്ഥിതിവിശേഷത്തിന് ഉത്തേജകമായേക്കാമെന്ന വിലയിരുത്തലുമായി ബാങ്ക് ഹപോളിമിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ വിക്ടർ ബഹാർ രംഗത്തെത്തിയിരുന്നു.