July 31, 2025

ഇസ്രയേല്‍-ഇറാന്‍ സംഘർഷം: ബഹറൈനില്‍ സർക്കാർ ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’

0
Office-Computer-e1643095967847

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുകയും അമേരിക്ക ആക്രമണം നടത്തുകയുംചെയ്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ബഹറൈന്‍ സിവില്‍ സര്‍വീസ് ബ്യൂറോ. ഞായറാഴ്ച മുതല്‍ ഗവണ്‍മെന്റ് ഓഫീസുകളിലെ 70 ശതമാനം ആളുകള്‍ വീട്ടിലിരുന്ന് ജോലിചെയ്യാനും ബാക്കിയുള്ള 30 ശതമാനം ആളുകള്‍ ഓഫിസുകളിലെത്തി ജോലിയെടുക്കാനുമാണ് നിര്‍ദേശം. അവശ്യസേവനങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഓണ്‍ലൈനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *